റോഡ് സൈക്കിളിംഗ് ചാന്പ്യൻഷിപ്പ്
1460121
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: ജില്ലാ സൈക്കിളിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ റോഡ് സൈക്കിളിംഗ് ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചു.മൂവാറ്റുപുഴ-തേനി റോഡിലായിരുന്നു മൽസരം. ജില്ലാ സൈക്കിളിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ അധ്യക്ഷത വഹിച്ചു.
കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡ് സുജിത്ത് ബേബി മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. കേരള സൈക്കിളിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എ. പി. മുഹമ്മദ് ബഷീർ, കെ. എം. അസീസ് എന്നിവർ പ്രസംഗിച്ചു.
നവംബർ 2, 3 തീയതികളിൽ കാസർഗോട്ട് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാന്പ്യൻഷിപ്പിന് മുന്നോടിയായാണ് മത്സരം നടത്തിയത്. സ്പോർട്സ് കൗണ്‍സിൽ മെംബർ ബേബി വർഗീസ് നിരീക്ഷകനായിരുന്നു.