ഭൂപ്രശ്നത്തിൽ സത്വരനടപടി വേണം: കേരള കോണ്ഗ്രസ് -എം
1459655
Tuesday, October 8, 2024 6:45 AM IST
ചെറുതോണി: ജില്ലയിലെ ഭൂപ്രശ്ന പരിഹാരത്തിനായി നിയമഭേദഗതി ഉൾപ്പെടെയുള്ള സത്വരനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ്-എം വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ ചട്ട രൂപീകരണം നവംബറിൽ തന്നെ നടപ്പാക്കുമെന്ന് ചെറുതോണിയിലെ പട്ടയ മേളയിൽ മന്ത്രി അഡ്വ. കെ. രാജന്റെ പ്രഖ്യാപിച്ചിരുന്നു. ഇത് ഏറെ പ്രതീക്ഷയോടെയാണ് ഹൈറേഞ്ചിലെ ജനങ്ങൾ കാണുന്നത്. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ 1964 റൂൾ പ്രകാരമുള്ള പട്ടയ വിതരണം കോടതി ഇടപെടൽ മൂലം മുടങ്ങിയിരിക്കുകയാണ്. ഇതു പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പാർട്ടി 60-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ പത്തിന് വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിനു സമീപം പാർട്ടി പതാക ഉയർത്തും. ഇതിനു മുന്നോടിയായി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വാർഡ് കമ്മിറ്റികൾ മുഖേന പതാക ഉയർത്തും. അന്നേ ദിവസം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ആദരിക്കുകയും ഭവന സന്ദർശനം നടത്തുന്നതിനും തീരുമാനിച്ചു. നേതാക്കളായ കെ. എൻ. മുരളി, സിജി ചാക്കോ, രാജു കല്ലറയ്ക്കൽ, ജിമ്മി മാപ്രയിൽ, റോബിൻ ആലപ്പുരക്കൽ, ആൽബിൻ വറപോളക്കൽ, ജോർജ് വൈപ്പിൻ തുടങ്ങിയവർ പ്രസംഗിച്ചു.