എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന്
1453682
Tuesday, September 17, 2024 12:08 AM IST
നെടുങ്കണ്ടം: എഴുകുംവയല്‍ അരുണ്‍ അലോഷ്യസ് റോഡിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുകുംവയല്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ ഉപവാസ സമരം നടത്തി.
കരാറുകാരന് പണി ഏറ്റെടുത്തശേഷം റോഡ് കുത്തിപ്പൊളിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. മഴ പെയ്യുമ്പോള്‍ കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത രീതിയില്‍ ദുരിതത്തിലാണ് പ്രദേശവാസികള്‍.
ഗുരുതരമായ കൃത്യവിലോപവും കരാര്‍ ലംഘനവും നടത്തിയ കോണ്ട്രാക്റ്റര്ക്കെതിരേ നടപടികള്‍ സ്വീകരിക്കുക, ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുക, റോഡിന്റെ സംരക്ഷണ ചുമതലയുള്ള നെടുങ്കണ്ടം പഞ്ചായത്ത് ഭരണസമിതിയും അധികാരികളും നിസംഗത വെടിയുക, റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക എന്നീ അവശ്യങ്ങളുന്നയിച്ച് നടത്തിയ ഉപവാസ സമരം കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് അരുണ്‍ ആന്റണി പുന്നാമഠത്തില്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി, ഡിസിസി അംഗം റെജി ഇലിപ്പുലിക്കാട്ട്, നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് രാജേഷ് അമ്പഴത്തിനാല്‍, സെക്രട്ടറി അനില്‍ കാട്ടൂപ്പാറ, നേതാക്കളായ ജിജോ മരങ്ങാട്ട്, സിനോ തീയാനിയില്, അനീഷ് കുന്നത്തൂര്‍, ടിമില്‍ പള്ളിയാടിയില്‍, ജിനു പുളിക്കല്‍, ഷാജി പുളിക്കത്തൊണ്ടിയില്, ജെയ്സ് മടിക്കാങ്കല്‍, ജിജി കൊച്ചുപറമ്പില്‍, സുനില്‍ ഈഴക്കുന്നേല്‍, ആല്‍ബര്‍ട്ട് ചിന്താര്‍മണി, അജിത് സാബു, അഡ്വ. സജി ഒഴുകയില്‍, ആല്‍ബര്‍ട്ട് പറയാങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രദേശവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.