മദർ ആന്റ് ചൈൽഡിൽ ഓണം ആഘോഷിച്ച് യൂണിറ്റി സോക്കർ ക്ലബ്
1453676
Tuesday, September 17, 2024 12:08 AM IST
തൊടുപുഴ: യൂണിറ്റി സോക്കർ ക്ലബിന്റെ അഭിമുഖ്യത്തിൽ മൈലക്കൊന്പ് മദർ ആൻഡ് ചൈൽഡിൽ കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് വി.ഇ. താജുദീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. ഷംസുദീൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റി സോക്കർ ക്ലബിലെ മെംബർമാരുടെ കുട്ടികളും മദർ ആൻഡ് ചൈൽഡിലെ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ആറു വയസുവരെയുള്ള മദർ ആൻഡ് ചൈൽഡിലെ കുട്ടികൾക്കുള്ള ഓണ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ജോഷി ജോസഫ്, രമേശ് ചന്ദ്രൻ, പി.എ. സലിംകുട്ടി, ജാഫർഖാൻ മുഹമ്മദ്, എം.എച്ച്. സജീവ്, കെ.എം. ജോർജ് എന്നിവർ പ്രസംഗിച്ചു.