ഓണാഘോഷം
1453385
Saturday, September 14, 2024 11:49 PM IST
തൊടുപുഴ: യൂണിറ്റി സോക്കര്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11.30ന് മൈലക്കൊമ്പ് മദര്‍ ആൻഡ് ചൈല്‍ഡില്‍ നടക്കും. ക്ലബ് പ്രസിഡന്റ് വി.ഇ. താജുദ്ദീന് ഉദ്ഘാടനം ചെയ്യും.
ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ നേതൃത്വത്തില്‍ ഇന്ന് ഓണാഘോഷം നടത്തും. രാവിലെ ഒന്‍പതിന് ഓണം ഫെസ്റ്റ് ഉദ്ഘാടനം. തുടര്‍ന്ന് അത്തപ്പൂക്കള മത്സരം, കലാ-കായിക മല്‍സരങ്ങള്‍, വനിതകളുടെ വടംവലി, പ്രതിഭാ, സാംസ്കാരിക സംഗമം എന്നിവ നടക്കും.
തൊമ്മന്‍കുത്ത്: ഡല്‍ഹി, ഫരീദാബാദ് രൂപതയുടെ തൊമ്മന്‍കുത്തിലെ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് മൈനര്‍ സെമിനാരിയില്‍ ഓണം ആഘോഷിച്ചു. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഓണസന്ദേശം നല്കി. സെമിനാരി റെക്ടര്‍ ഫാ. ജിതിന് വടക്കേല്‍, ഫാ. അലന് വെമ്പാല എന്നിവര്‍ നേതൃത്വം നല്കി.
കട്ടപ്പന: വൊസാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി സിഎംഐ ഓണസന്ദേശം നല്കി. ജീവനക്കാരും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.
ഓണസമ്മാനം: കുട്ടികള്‍ക്ക് യൂണിഫോം നല്കി
ഉപ്പുതറ: ഉപ്പുതറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചപ്പാത്ത് കരിങ്കുളം എല്‍പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് 318ഇയുടെ കമ്യൂണിറ്റി സര്‍വീസ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കരിങ്കുളം എല്‍പി സ്കൂളില്‍ നടന്ന പരിപാടിയില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്മോള്‍ ജോണ്സന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപ്പുതറ ലയന്‍സ് ക്ലബ് പ്രസിഡന്റ് സജിന്‍ സ്കറിയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബി. ബിനു, ലയണ്‍സ് ക്ലബ് ഭാരവാഹികളായ രാജേഷ് കെ. വിന്‍സെന്റ്, ബിജു മാത്യു, എം.എ. സുനില്‍, വി.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണക്കിറ്റ് വിതരണം ചെയ്തു
കട്ടപ്പന: അഖില ഭാരത ഹിന്ദു മഹാസഭ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഭക്ഷ്യ-ധാന്യ-പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യിതു. വണ്ടന്മേട് ഈശ്വര ഭവനത്തില്‍ നടന്ന പരിപാടിക്ക് ജില്ലാ ഭാരവാഹികളായ മോഹന്‍ദാസ് ഏലപ്പാറ, പാണ്ഡ്യന് കുമളി, സജി തട്ടാരത്ത്, രാജ്കുമാരി, വിജയ വണ്ടന്മേട് തുടങ്ങിയവര്‍ നേതൃത്വം നൽകി.