സിപിഐ നേതൃസംഘം ചൊക്രമുടി സന്ദര്‍ശിച്ചു
1453380
Saturday, September 14, 2024 11:49 PM IST
ഇടുക്കി: ചൊക്രമുടി പ്രദേശത്തെ മുഴുവന്‍ കൈയേറ്റഭൂമിയും തിരിച്ചു പിടിക്കണമെന്നും കൈയേറിയവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.കെ. അഷറഫിന്റെ നേതൃത്വത്തിലാണ് കൈയേറ്റ ഭൂമി സന്ദര്‍ശിച്ചത്. കൈയേറിയ ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്ത തോട്ടം തൊഴിലാളികള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കൈയേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്ത വന്നയുടന്‍ തന്നെ അന്വേഷണത്തിന് റവന്യൂമന്ത്രി കെ. രാജന് ഉത്തരവിട്ടിരുന്നെന്ന് കെ.കെ. അഷറഫ് പറഞ്ഞു. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാര്‍, കെ.കെ. ശിവരാമന്, ജയ മധു, പി. പളനിവേല്‍, പ്രിന്‍സ് മാത്യു, സി.യു. ജോയി, കെ.എം. ഷാജി, ടി. ചന്ദ്രപാല്‍ എന്നിവരും ഉണ്ടായിരുന്നു.