സ്നേഹമന്ദിരത്തിൽ ഓണാഘോഷം
1453374
Saturday, September 14, 2024 11:48 PM IST
ചെറുതോണി: പടമുഖം സ്നേഹമന്ദിരത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യുകയും ഓണസദ്യ വിളമ്പി നൽകുകയും ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍, വാത്തിക്കുടി പഞ്ചായത്തംഗം സുനിത സജീവ്, നോബിള്‍ ജോസഫ്, റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികൾ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓണക്കളികളും മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും നടന്നു. കേരള സമാജം സൗത്ത് ഫ്ലോറിഡ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് ഓണാഘോഷ പരിപാടികൾ നടന്നത്.
സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു, കെ.എം. ജലാലുദീൻ, ജോർജ് അമ്പഴം, സോഷ്യൽ വർക്കേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.