ബാഡ്മിന്റൺ ടൂർണമെന്റ്: കന്പിളികണ്ടം ജേതാക്കൾ
1452007
Monday, September 9, 2024 11:46 PM IST
ചെറുതോണി: പൈനാവ് പൂർണിമ ഓഫീസേഴ്സ് റിക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ കമ്പിളികണ്ടം ടീമായ അനന്തു - അജിൻ കൂട്ടുകെട്ട് ജേതാക്കായി. കമ്പിളികണ്ടത്തുനിന്നുള്ള മറ്റൊരു ടീമായ അപ്രു - സാൻജോ ടീം രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം രാജു കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡന്റ് വിനു പി. ആന്റണി, സെക്രട്ടറി സി.എസ്. ഷമോൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണവും സമ്മാന കൂപ്പൺ നറുക്കെടുപ്പും നടത്തി. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന ലാഭവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്നു ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.