അടിമാലി: കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എസ്എൻ പടി എലേരി വീട്ടിൽ ചന്ദ്രനെ ( 65) യാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ലിനു സമീപം വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസവം മുന്പ് വീട്ടിൽനിന്നിറങ്ങിയ ചന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.