പ്രചാരണം ശക്തമാക്കി സംഗീത വിശ്വനാഥൻ
1417093
Thursday, April 18, 2024 3:30 AM IST
തൊടുപുഴ: പ്രചാരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. ഇരട്ടയാർ, നെടുങ്കണ്ടം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലായിരുന്നു സ്ഥാനാർഥിയുടെ ഇന്നലത്തെ പര്യടനം. അണക്കര വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനു ശ്രമിക്കുമെന്ന് സ്ഥാനാർഥി പറഞ്ഞു.
ഇവിടെ വിമാനത്താവളം യാഥാർഥ്യമായാൽ കാർഷിക, വ്യാപാര, ടൂറിസം മേഖലകളിൽ മുന്നേറ്റമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
പ്രചാരണത്തിനിടെ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ലോകചാന്പ്യൻ ഫെസി മോട്ടിയേയും സ്ഥാനാർഥി സന്ദർശിച്ചു.
മണ്ഡലത്തിലെ വിവിധ മത, സാമുദായിക നേതാക്കളെയും സന്ദർശിച്ച് സ്ഥാനാർഥി പിന്തുണ അഭ്യർഥിച്ചു. ഇന്നു കോതമംഗലം മണ്ഡലത്തിലാണ് പര്യടനം.