സ്ഥാനാർഥി പര്യടനം അവസാനഘട്ടത്തിലേക്ക്: ഉടുന്പൻചോലയുടെ മനമറിഞ്ഞ് ഡീൻ
1417091
Thursday, April 18, 2024 3:30 AM IST
തൊടുപുഴ: യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ഉടുന്പൻചോല നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. ഉടുന്പൻചോല, ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം.
തിങ്കൾക്കാടുനിന്നാരംഭിച്ച പര്യടനം കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെങ്ങും ഉൗഷ്മളമായ സ്വീകരണമാണ് ഡീനിന് ലഭിച്ചത്. ഇവിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ടുനിരത്തിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നുകാണിച്ചുമായിരുന്നു പ്രചാരണം.
കുത്തുങ്കൽ, പഴയവിടുതി, പന്നിയാർകുട്ടി, മുല്ലക്കാനം, രാജാക്കാട്, മുക്കുടിൽ, ഒട്ടാത്തി, മാങ്ങാത്തൊട്ടി, എൻ.ആർ സിറ്റി, ഖജനാപ്പാറ, രാജകുമാരി നോർത്ത്, സൗത്ത് എന്നിവിടങ്ങളിലും പര്യടനം നടത്തി. തുടർന്നു ആവണക്കുംചാൽ, കുളപ്പാറച്ചാൽ, കുരുവിള സിറ്റി, എസ്റ്റേറ്റ് പൂപ്പാറ, പൂപ്പാറ, തോണ്ടിമല, ആനയിറങ്കൽ, ശാന്തൻപാറ, ചേരിയാർ, പള്ളിക്കുന്ന്, സേനാപതി, വട്ടപ്പാറ, തലയൻകാവ്, ചെമ്മണ്ണാർ, ഉടുന്പൻചോല, മണത്തോട്, കല്ലുപാലം, പാറത്തോട് വഴി മാവടിയിൽ പ്രചാരണം സമാപിച്ചു.
തിങ്കൾകാട് നടന്ന യോഗത്തിൽ രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. എം.എൻ. ഗോപി, സേനാപതി വേണു, എം.ജെ. കുര്യൻ, ബെന്നി തുണ്ടത്തിൽ, ജി. മുരളീധരൻ, എം.പി. ജോസ്, പി.എസ്. യൂനസ്, ജോജി ഇടപ്പള്ളിക്കുന്നേൽ, കെ.എൻ. മണി, ബിജു ഇടുക്കാർ, ബെന്നി കുര്യൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം മുൻ ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
ഇന്നു കോതമംഗലം നിയോജകമണ്ഡലത്തിലാണ് പര്യടനം.