എ​​യിം​​ന റൈ​​സിം​​ഗ് സ്റ്റാ​​ർ പു​​ര​​സ്‌​​കാ​​രം ജി​​ൻ​​സി തോ​​മ​​സി​​ന്
Wednesday, September 27, 2023 11:31 PM IST
കോ​​ട്ട​​യം: ആ​​ഗോ​​ള മ​​ല​​യാ​​ളി ന​​ഴ്സ​​സ് കൂ​​ട്ടാ​​യ്മ​​യു​​ടെ റൈ​​സിം​​ഗ് സ്റ്റാ​​ർ അ​​വാ​​ർ​​ഡി​​നു കോ​​ത​​മം​​ഗ​​ലം ആ​​യ​​ക്കാ​​ട് സ്വ​​ദേ​​ശി​​നി ജി​​ൻ​​സി തോ​​മ​​സ് (എ​​സ്. ചി​​ന്താ​​മ​​ണി) അ​​ർ​​ഹ​​യാ​​യി.

ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ​​ന​​ട​​ന്ന എ​​യിം​​ന​​യു​​ടെ വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ൽ ആ​​ർ.​​ആ​​ർ. ഹോ​​സ്പി​​റ്റ​​ൽ പ്രി​​ൻ​​സി​​പ്പ​​ൽ മേ​​ട്ര​​ൻ മേ​​ജ​​ർ ജ​​ന​​റ​​ൽ പി.​​ഡി. ഷീ​​ന​​യി​​ൽ​​നി​​ന്നു ജി​​ൻ​​സി പു​​ര​​സ്‌​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി.

എ​​യിം​​ന സ്ഥാ​​പ​​ക​​ൻ സി​​നു ജോ​​ൺ ക​​റ്റാ​​നം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ച​​ട​​ങ്ങ് ഓ​​ൾ ഇ​​ന്ത്യ മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ നാ​​ഷ​​ണ​​ൽ ചെ​​യ​​ർ​​മാ​​ൻ ബാ​​ബു പ​​ണി​​ക്ക​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

​​കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​സി​​സ്റ്റ​​ന്‍റ് ജ​​ന​​റ​​ൽ ജീ​​ന പ്ര​​ദീ​​പ്,ഹോ​​ളി ഫാ​​മി​​ലി ആ​​ശു​​പ​​ത്രി ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് ജീ​​ന ജോ​​സ്, നോ​​ർ​​ക്ക അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി ജെ. ​​ഷാ​​ജി​​മോ​​ൻ, സു​​ജാ​​നി ട്രാ​​ൻ​​സ്‌​​ജെ​​ൻ​​ഡേ​​ഴ്സ് ഗ്രൂ​​പ്പ്‌ സ്ഥാ​​പ​​ക സെ​​ലി​​ൻ ജോ​​സ്, എ​​യിം​​ന ര​​ക്ഷാ​​ധി​​കാ​​രി അ​​ശ്വ​​തി ജോ​​സ്, ജി​​തി​​ൻ തോ​​മ​​സ് എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

പോ​​ണ്ടി​​ച്ചേ​​രി​​യി​​ലെ ജി​​പ്മ​​ർ ഹോ​​സ്പി​​റ്റ​​ലി​​ൽ ന​​ഴ്സിം​​ഗ് ഓ​​ഫീ​​സ​​റാ​​യി ജോ​​ലി ചെ​​യ്യു​​ന്ന ജി​​ൻ​​സി, എ​​സ്. ചി​​ന്താ​​മ​​ണി എ​​ന്ന തൂ​​ലി​​ക​​നാ​​മ​​ത്തി​​ൽ ക​​ലാ​​രം​​ഗ​​ത്തും സ​​ജീ​​വ​​മാ​​ണ്.

ഇ​​തി​​ന​​കം ത​​മി​​ഴ്, മ​​ല​​യാ​​ളം സി​​നി​​മ​​ക​​ൾ​​ക്കു ജി​​ൻ​​സി ഗാ​​ന​​ര​​ച​​ന​​യും സം​​ഗീ​​ത സം​​വി​​ധാ​​ന​​വും നി​​ർ​​വ​​ഹി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ നി​​ര​​വ​​ധി ആ​​ൽ​​ബം സോം​​ഗു​​ക​​ളും ഷോ​​ർ​​ട്ട് ഫി​​ലിം​​സും ജി​​ൻ​​സി​​യു​​ടേ​​താ​​യി​​ട്ടു​​ണ്ട്. വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ എ​​ന്ന പേ​​രി​​ൽ ചെ​​റു​​ക​​ഥാ സ​​മാ​​ഹാ​​ര​​വും പു​​റ​​ത്തി​​റ​​ങ്ങി​​യി​​ട്ടു​​ണ്ട്.