വാ​ഗ​മ​ൺ മെ​ാട്ട​ക്കു​ന്നി​നു സ​മീ​പ​ത്തെ റ​വ​ന്യുഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു
Monday, September 25, 2023 10:42 PM IST
ഉ​പ്പു​ത​റ: വാ​ഗ​മ​ൺ മൊ​ട്ട​ക്കു​ന്നി​നു സ​മീ​പം അ​ഞ്ചേ​ക്ക​റോ​ളം റ​വ​ന്യുഭൂ​മി സ്വ​കാ​ര്യവ്യ​ക്തി കൈ​യേ​റി. കൈ​യേ​റ്റം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​ സ​മീ​പവാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ പീ​രു​മേ​ട് റ​വ​ന്യു സ്പെ​ഷൽ സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു.

വാ​ഗ​മ​ൺ​ വി​ല്ലേ​ജി​ൽ​പ്പെട്ട കൊ​ച്ചു​ക​രി​ന്തി​രി റോ​ഡി​ൽ എ​ല്ലുപൊ​ടി ഫാ​ക്ട​റി ഭാ​ഗ​ത്താ​ണ് അ​ഞ്ചേ​ക്ക​റോ​ളം റവന്യുഭൂ​മി കൈ​യേ​റി​യ​ത്. ഒ​രാ​ഴ്ച​യായി ഇ​വി​ടെ വേ​ലികെ​ട്ടി തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, കാ​റ്റാ​ടി അ​ട​ക്ക​മു​ള്ള വൃക്ഷത്തൈക​ളും വച്ചുപിടിപ്പിച്ചു.