കഞ്ചാവ് കേസിൽ പ്രതിയെ വെറുതെവിട്ടു
1337295
Friday, September 22, 2023 12:08 AM IST
തൊടുപുഴ: എസ്റ്റേറ്റ് ലയത്തോട് ചേർന്നുള്ള അടുക്കളത്തോട്ടത്തിൽ കഞ്ചാവുചെടി നട്ടു വളർത്തിയ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു.
പീരുമേട് പട്ടുമുടി എച്ച്എംഎൽ എസ്റ്റേറ്റ് 56 മുറി ലയത്തിൽ താമസിക്കുന്ന രാജേഷ് പൊന്നുസാമിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ.ഹരികുമാർ വെറുതെ വിട്ടത്.
എസ്റ്റേറ്റിലെ താത്കാലിക ജീവനക്കാരനാണ് രാജേഷ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് എസ്ഐയും സംഘവുമാണ് കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.
എന്നാൽ പോലീസ് നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് ചാർജ് ചെയ്തതെന്ന് കണ്ടെത്തിയാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.