മാമ്പഴക്കാലം പദ്ധതിയുമായി എൻഎസ്എസ് യൂണിറ്റ്
1301741
Sunday, June 11, 2023 3:10 AM IST
ഉപ്പുതറ: ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷ പരിപാടികളുടെ ഭാഗമായി മിഷൻ ലൈഫുമായി ബന്ധപ്പെട്ട് "മാമ്പഴക്കാലം’ പരിപാടി സംഘടിപ്പിച്ചു.
പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷണ ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിൽനിന്ന് ഇതിനായി എൻഎസ്എസ് വോളണ്ടിയർമാർ മാവിൻതൈകൾ ശേഖരിക്കുകയും വിത്തു പാകി മുളപ്പിച്ചെടുക്കുകയും ചെയ്തു. നൂറിലധികം മാവിൻതൈകളാണ് പൊതുസ്ഥലങ്ങളിലും സ്വഭവനങ്ങളിലുമായി സെന്റ് ഫിലോമിനാസിലെ എൻഎസ്എസ് വോളണ്ടിയർമാർ നട്ടുപിടിപ്പിക്കുന്നത്.
ഉപ്പുതറ ഒഎംഎൽപി സ്കൂൾ കാമ്പസിൽ മാവിൻതൈ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, ഹെഡ്മിസ്ട്രസ് സോളിക്കുട്ടി തോമസ്, പിടി എ പ്രസിഡന്റ് ഷിബു പനന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, എൻഎസ്എസ് വോളണ്ടിയർമാരായ എമിൽ മനോജ്, അശ്വതി ബിജു, സോണൽ സാബു , ഷാജോൺ പ്രകാശ്, സച്ചിൻ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.