ആധാർ മേൽനോട്ട സമിതി യോഗം ചേർന്നു
1301729
Sunday, June 11, 2023 3:06 AM IST
ഇടുക്കി: ജില്ലാതല ആധാർ മേൽനോട്ട സമിതി ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ 18 വയസുവരെയുള്ള കുട്ടികൾക്കായി ആധാർ എൻറോൾമെന്റ് ക്യാന്പുകൾ, പത്തുവർഷം കഴിഞ്ഞ ആധാർ കാർഡുകളുടെ അപ്ഡേഷൻ ക്യാന്പുകൾ, അങ്കണവാടികളും സ്കൂളുകളും കേന്ദ്രീകരിച്ച് സംഘടിപ്പിക്കേണ്ട ക്യാന്പുകൾ, ആധാർ ദുരുപയോഗം തടയൽ എന്നീ വിഷയങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
ക്യാന്പുകൾ സംഘടിപ്പിക്കുന്നതിന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ സി.എം.ഷംനാദിന് കളക്ടർ നിർദേശം നൽകി.