തൊടുപുഴ: ജയ്റാണി പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. പി. ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ മെർലി തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കൗണ്‍സിലർ പ്രഫ.ജെസി ആന്റണി, അഡ്വ. ബിജു ജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ജാൻസി എം. ജോർജ് എന്നിവർ പ്രസംഗിച്ചു.