ജെസിഐ വഴിത്തലയ്ക്ക് ദേശീയ അംഗീകാരം
1301362
Friday, June 9, 2023 10:50 PM IST
വഴിത്തല: വിമാനയാത്ര സ്വപ്നം കണ്ടിരുന്ന സാധാരണക്കാർക്ക് അവസരമൊരുക്കിയ ജെസിഐ വഴിത്തലയ്ക്ക് ദേശീയ അംഗീകാരം. ജെസിഐ സംഘടിപ്പിച്ച ഫ്ളൈ ഹൈ എന്ന പരിപാടിക്കാണ് ജെസിഐ ഇന്ത്യയുടെ അംഗീകാരം ലഭിച്ചത്.
അറുപത് വയസ് പിന്നിട്ട സാധാരണക്കാരായ ആളുകൾക്ക് വിമാനയാത്രയ്ക്ക് അവസരം നൽകുന്ന പരിപാടിയാണിത്. മികച്ച പബ്ലിക് റിലേഷൻ പരിപാടി എന്ന നിലയിൽ ജെസിഐ ഇന്ത്യക്കായി അന്തർദേശീയ തലത്തിൽ അവാർഡിന് നാമനിർദേശത്തിന് ഒരുങ്ങുകയാണ് ജെസിഐ വഴിത്തലയെന്ന് പ്രസിഡന്റ് ടി.ആർ. ശ്രീജിത്ത് പറഞ്ഞു.
രണ്ടു ബാച്ചുകളിലായി നൂറോളം സാധാരണക്കാർക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം നൽകിയ ജെസിഐ വഴിത്തല മൂന്നാമത്തെ യാത്രയ്ക്ക് തയാറെടുക്കുകയാണ്. 87 വയസ് പിന്നിട്ട ആനന്ദവല്ലിയമ്മയാണ് ഇതുവരെ യാത്ര ചെയ്തതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി.