ഐക്യദാർഢ്യ റാലി നടത്തും
1300851
Wednesday, June 7, 2023 10:53 PM IST
തൊടുപുഴ: അബ്ദുൾ നാസർ മദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ താലൂക്ക് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ 16ന് ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം നാലിന് മങ്ങാട്ടുകവലയിൽ നിന്നാരംഭിക്കുന്ന റാലി മുനിസിപ്പൽ മൈതാനിയിൽ സമാപിക്കും. സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. മദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി മുഖ്യാതിഥിയാകും.ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ, എം.എം മണി എംഎൽഎ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സി. പി.മാത്യു, കെ.സലിംകുമാർ, കെ.എം .എ ഷുക്കൂർ, അഡ്വ. സി .കെ വിദ്യാസാഗർ, മാഹിൻ ബാദുഷ മൗലവി, നൗഫൽ കൗസരി, മുഹമ്മദ് സാബിർ അഹ്സനി എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഐ.ഐ.എം ഇല്യാസ് മൗലവി,കാഞ്ഞാർ അബ്ദുൾ റസാഖ് മൗലവി, മുഹമ്മദ്സാബിർ അഹ്സനി, നജീബ് കളരിക്കൽ, കെ.എ.കബീർ എന്നിവർ പങ്കെടുത്തു.