മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാഭീഷണി
1300360
Monday, June 5, 2023 10:55 PM IST
മറയൂർ: മറയൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മറയൂർ മിഷൻവയൽ സ്വദേശി നരി എന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെത്തുഇന്നലെ ഉച്ചയോടെയാണ് മണികണ്ഠപ്രഭു ടവറിൽ കയറിയത്.
മറയൂർ സിഐ ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ച് സംസാരിച്ചശേഷം ഇയാൾ താഴെ ഇറങ്ങുകയായിരുന്നു.