ഡിസിഎൽ പ്രവിശ്യാ ക്യാന്പ് സമാപിച്ചു
1299273
Thursday, June 1, 2023 10:44 PM IST
മുവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ത്രിദിന പെറ്റ്സ് ക്യാന്പ് സമാപിച്ചു. സമാപന ദിനത്തിൽ മോഹൻദാസ് സൂര്യനാരായണൻ സന്ദേശം നൽകി. രാഷ്ട്ര ദീപിക കന്പനി ഡയറക്ടർ റവ. ഡോ.തോമസ് പോത്തനാമുഴി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. കുര്യാക്കോസ് കൊടകല്ലേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം സമാപന സന്ദേശം നൽകി.
കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ജോയി നടുക്കുടി ക്യാന്പ് പത്രം പ്രകാശനം ചെയ്തു. ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.
പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, ക്യാന്പ് ചീഫ് ജെയ്സണ് പി.ജോസഫ്, ഡയറക്ടർമാരായ തോമസ് കുണിഞ്ഞി, എബി ജോർജ്, സി.കെ.മനോജ് കുമാർ, ജോസ്ന ആന്റോ, സിബി കെ.ജോർജ്, എം. ഗോപിക ബാബു, ഷെല്ലിമോൾ സുരേഷ്, അഞ്ജലി കെ. രാജ് എന്നിവർ പ്രസംഗിച്ചു. സിഎംഐ മുവാറ്റുപുഴ കാർമൽ പ്രോവിൻസ് വികാർ ജനറാൾ ആയി തെരഞ്ഞടുക്കപ്പെട്ട ഫാ.റോയി കണ്ണൻചിറയെ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ
പരിക്കേറ്റു
രാജകുമാരി: ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ കോളനി സ്വാദേശി കുമാറിന് പരിക്കേറ്റു.
കോളനിയിലെ ഇടിക്കുഴി ഭാഗത്ത് വീടിനു സമീപത്താണ് കാട്ടാന അക്രമിച്ചത്. കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന കുമാറിനെ തട്ടിയിടുകയായിരുന്നു.
ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ചക്കകൊന്പനാണ് ആക്രമിച്ചതെന്നു പറയുന്നു.
തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.