രാജാക്കാട്: രാജാക്കാട് -കുഞ്ചിത്തണ്ണി റോഡിൽ കൊച്ചാല വളവിനു സമീപം ചരക്കുലോറി മറിഞ്ഞു. തിരുനെൽവേലിയിൽനിന്നു ശീതളപാനീയങ്ങളുമായി പള്ളിവാസലിലേക്കു വന്ന ലോറിയാണ് ഇന്നലെ രാവിലെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
ഡ്രൈവറും സഹായിയുമാണ് ലോറിയിലുണ്ടായിരുന്നത്. ഇവർക്ക് പരുക്കില്ല. ലോറി മറിഞ്ഞതിനെത്തുടർന്ന് എട്ടു മണിക്കൂറോളം ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ലോറി ക്രെയ്ൻ ഉപയോഗിച്ച് മാറ്റിയാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.