എ.എം. ദേവസ്യയുടെ വേർപാടിൽ അനുശോചനം
1281865
Tuesday, March 28, 2023 10:56 PM IST
വെള്ളിയാമറ്റം: സഹകരണ ബാങ്ക് പ്രസിഡന്റും മികച്ച സഹകാരിയും കോണ്‍ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റുമായ എ.എം. ദേവസ്യ അടപ്പൂരിന്റെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതി അനുശോചിച്ചു.
തുടർച്ചയായി പത്തു വർഷം ബാങ്ക് പ്രസിഡന്റായിരുന്നു. നഷ്ടത്തിലായിരുന്ന ബാങ്കിനെ ലാഭകരമാക്കുന്നതിന് മികച്ച സംഭാവനയാണ് ഇദ്ദേഹം നൽകിയത്. വെട്ടിമറ്റം സെന്റ് ഫ്രാൻസീസ് ഡി സാലസ് പള്ളിയുടെ ട്രസ്റ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ നിറ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഉമ്മർ കാസിം, സോയി ജോസഫ്, ഷെറിൻ ജോർജ്, ജിൻസി സജി, അശോക് കുമാർ മാണിക്കൻ, ലളിതമ്മ വിശ്വനാഥൻ, അരുണ്‍ വി. ഗോപി, ജോമോൻ ജോസഫ്, സിറിയക് സ്കറിയ, സെക്രട്ടറി ജോജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
നാളെ വൈകുന്നേരം നാലു മുതൽ 4.30 വരെ സഹകരണ ബാങ്കിന്റെ ഇളംദേശം ബ്രാഞ്ചിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുമെന്ന് സെക്രട്ടറി അറിയിച്ചു.