കാണാതായ ലാപ്ടോപ്പുകൾ ശുചിമുറിയിൽ
1281601
Monday, March 27, 2023 11:44 PM IST
കരിങ്കുന്നം: പുറപ്പുഴ ഗവ. പോളിടെക്നിക് ലാബിൽനിന്നു കാണാതായ ലാപ്ടോപ്പുകൾ ആണ്‍കുട്ടികളുടെ ശുചിമുറിയിൽ കണ്ടെത്തി. കഴിഞ്ഞ 21നാണ് പോളിടെക്നിക് ലാബിൽനിന്നു 54,000 രൂപ വിലവരുന്ന രണ്ടു ലാപ്ടോപ്പുകൾ കാണാതായത്.
പോളിടെക്നിക് അധികൃതർ ഇതുസംബന്ധിച്ച് കരിങ്കുന്നം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ലാപ്ടോപ്പുകൾ ഇന്നലെ രാവിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് ഇതു കോടതിക്കു കൈമാറി. കോടതിയുടെ അനുമതിയോടെ ലാപ്ടോപ്പുകൾ ഫോറൻസിക് ലാബിലയച്ച് പരിശോധന നടത്തും.
ലാപ്ടോപ്പിൽനിന്നു ഏതാനും വിരലടയാളങ്ങൾ ലഭിച്ചതായി എസ്ഐ ബൈജു പി. ബാബു പറഞ്ഞു.