ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
1281330
Sunday, March 26, 2023 10:55 PM IST
തൊടുപുഴ: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു. മണക്കാട് പുതുപ്പരിയാരം കരികുളത്തിൽ ഷിബുവിന്റെ മകൻ കാളിദാസ് (18) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ആറോടെ തൊടുപുഴ പുഴയോരം ബൈപാസിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കാളിദാസിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സംസ്കാരം നടത്തി. അമ്മ: സന്ധ്യ. സഹോദരൻ: കാശിനാഥ്.