തൊടുപുഴ: നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സംരക്ഷണമുള്ള മോദിമാർക്കുമെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളും ഏറ്റുപറഞ്ഞു തുടങ്ങിയെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് തൊടുപുഴ ടൗണിൽ കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, പി.എസ്. ചന്ദ്രശേഖരപിള്ള, എൻ.ഐ. ബെന്നി, ചാർളി ആന്റണി, ഷിബിലി സാഹിബ്, വി.ഇ. താജുദീൻ, എം.കെ. ഷാഹുൽ ഹമീദ്, ബോസ് തളിയഞ്ചിറ, പി.ജെ. തോമസ്, പി.എസ്. ജേക്കബ്, വി.ജി. സന്തോഷ് കുമാർ, പി. പൗലോസ്, മാത്യു കെ. ജോണ് എന്നിവർ പ്രസംഗിച്ചു.