അഭിഭാഷകനു നേരെ തെരുവുനായയുടെ ആക്രമണം
1280823
Saturday, March 25, 2023 10:30 PM IST
മുട്ടം: കോടതിറോഡിൽ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം അഭിഭാഷകനെ തെരുവുനായ ആക്രമിച്ചു. മുട്ടം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന എം.എസ്. മണിയെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം 4.15നായിരുന്നു സംഭവം. കോടതിയിൽനിന്നു ഓഫീസിലേക്ക് നടന്നു വരുന്നതിനിടെ പിന്നിൽനിന്നു അപ്രതീക്ഷിതമായി വന്ന നായ ഇദ്ദേഹത്തിന്റെ കൈയിൽ കടിക്കുകയായിരുന്നു.
കോടതിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ ഭാഗത്ത് തെരുവുനായശല്യം രൂക്ഷമാണ്. തെരുവുനായയുടെ കടിയേറ്റ എം.എസ്. മണി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.