പാവനാത്മാ കോളജിൽ ജോബ് ഫെയർ
1262211
Wednesday, January 25, 2023 11:18 PM IST
മുരിക്കാശേരി: ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ മുരിക്കാശേരി പാവനാത്മാ കോളജിൽ 28നു ജോബ് ഫെയർ നടത്തുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസർ അറിയിച്ചു. സെയിൽസ്, മാർക്കറ്റിംഗ്, ബാങ്കിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ തുടങ്ങി എഴുനൂറിലധികം ഒഴിവുകളിലേക്കു ഇരുപതോളം പ്രമുഖ സ്ഥാപനങ്ങൾ ഉദ്യോഗാർഥികളെ ഇന്റർവ്യു നടത്തി തെരഞ്ഞെടുക്കും.
രാവിലെ 9.30നു കോളജ് സെമിനാർ ഹാളിൽ ജോബ ്ഫെയർ-2023 മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
അദാലത്ത് സംഘടിപ്പിച്ചു
കട്ടപ്പന: വിവിധ ബാങ്കുകളിൽനിന്നു വായ്പ കുടിശിഖ വരുത്തിയവർക്കായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. ഇന്നലെ അദാലത്തിൽ പങ്കെടുക്കുവാൻ കഴിയാത്തവർക്കായി നിലവിൽ അദാലത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 31 വരെ ബാങ്കുകളിൽ നേരിട്ട് എത്തി കുടിശിക അടയ്ക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.