അടുത്തടുത്ത ദിവസങ്ങളിൽ ഡോക്ടറേറ്റ് നേടി ദന്പതികൾ
1247340
Friday, December 9, 2022 10:57 PM IST
ചെറുതോണി: അടുത്തടുത്ത ദിവസങ്ങളിൽ ഭാര്യക്കും ഭർത്താവിനും ഡോക്ടറേറ്റ്. തങ്കമണി ഇട്ടംപറമ്പിൽ കുടുംബത്തിലേക്കാണു ദിവസങ്ങളുടെ ഇടവേളയിൽ ഡോക്ടറേറ്റ് എത്തിയത്. ഇട്ടംപറമ്പിൽ മാത്യു ഫിലിപ്പ്- സിസിലി ദന്പതികളുടെ മകൻ ജിന്റോ മാത്യുവിനും ഭാര്യ അങ്കമാലി കിടങ്ങൂർ സ്വദേശി അഡ്വ. തങ്കച്ചൻ- മിനി ദമ്പതികളുടെ മകൾ കീർത്തന തങ്കച്ചനുമാണ് അടുത്തടുത്ത ദിവസങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചത്.
നാഗ്പൂർ ദത്താ മേഖേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽനിന്നു മെന്റൽ ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിലാണ് ജിന്റോയ്ക്കു ഡോക്ടറേറ്റ് ലഭിച്ചത്. പത്തു വർഷമായി ഛത്തീസ്ഗഡിലെ ബിലാസ്പുർ അപ്പോളോ കോളജ് ഓഫ് നഴ്സിംഗ് സൈക്യാട്രി വിഭാഗം തലവനും പ്രഫസറുമാണ് ജിന്റോ മാത്യു.
കീർത്തന ഡോക്ടറേറ്റ് നേടിയത് കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽനിന്നു ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ്. ഇവർ ബാംഗ്ലൂർ ക്രിസ്തുജയന്തി കോളജിലെ മീഡിയ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.