പിൻവാതിൽ നിയമനം: യുഡിഎഫ് ധർണ നാളെ
1246300
Tuesday, December 6, 2022 10:27 PM IST
തൊടുപുഴ: യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11ന് തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യാപകമായി നടക്കുന്ന പിൻവാതിൽ, അനധികൃത നിയമനങ്ങൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായാണ് ധർണ.
സർക്കാർ നിയമനങ്ങളിൽ സിപിഎമ്മിന്റെ അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, താത്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
മുൻ എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തും.