ചെറുതോണിയിലും കട്ടപ്പനയിലും ബൈപാസിന് ടെൻഡറായി: എംപി
1246283
Tuesday, December 6, 2022 10:23 PM IST
തൊടുപുഴ: ദേശീയപാത-185ൽ അടിമാലി-കുമളി റോഡിൽ ചെറുതോണിയിലും കട്ടപ്പനയിലും നാലു ലൈൻ ബൈപാസ് നിർമിക്കുന്നതിന് ഡിപിആർ തയാറാക്കുന്നതിന് കണ്‍സൾട്ടൻസിക്കായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ടെൻഡർ വിജ്ഞാപനമിറക്കിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.
അടിമാലി-കുമളി എൻഎച്ച് 185 ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 1,180 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചതായി എംപി അറിയിച്ചു.
എൻഎച്ച്-183നെയും എൻഎച്ച്-85നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നുപോകുന്നതുമായ ദേശീയപാത 185-ലാണ് ചെറുതോണി പാലം നിർമിക്കുന്നത്.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി, ദേശീയപാത അഥോറിറ്റി അധികൃതർ എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു.