എൻജിഒ യൂണിയൻ കായികമേള
1245688
Sunday, December 4, 2022 10:22 PM IST
തൊടുപുഴ: കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി നടത്തുന്ന സംസ്ഥാനതല കായികമേള അടുത്തമാസം എട്ടിനു പാലക്കാട് നടക്കും. ഇതിനു മുന്നോടിയായുള്ള ജില്ലാതല കായികമേള ഈ മാസം പത്തിന് മുതലക്കോടം സെന്റ് ജോർജ് മൈതാനിയിൽ നടക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും.
100, 200, 400, 800 മീറ്റർ ഓട്ടം, 4 x100 മീറ്റർ റിലെ, ലോംഗ്ജംബ്, ഹൈ ജംബ്, ട്രിപ്പിൾ ജംബ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, നടത്തം എന്നീ ഇനങ്ങളിൽ സീനിയർ 40 വയസിനു താഴെ, സൂപ്പർ സീനിയർ 40 വയസിനു മുകളിൽ എന്നീ വിഭാഗങ്ങളിലായി പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക മത്സരങ്ങൾ നടത്തും. ഫോണ്: 9446136 188,9961422940.