ഭിന്നശേഷി വാരാചരണം: റാലി നടത്തി
1245686
Sunday, December 4, 2022 10:22 PM IST
അറക്കുളം: സമഗ്രശിക്ഷാ കേരളം അറക്കുളം ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണവുമായി ബന്ധപ്പെട്ട് സന്ദേശറാലി നടത്തി. മുട്ടം കോടതിപ്പടിയിൽനിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി ദേവസൃ, ഷേർലി അഗസ്റ്റിൻ, അരുണ്‍ ചെറിയാൻ, വാർഡംഗങ്ങളായ സൗമ്യ, സാജബിൻ, ജോസ് ജോസഫ്, ടെസി സതീഷ്, ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
മുട്ടം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥി ജോസിൻ സജി ഫ്ളാഗ് ഓഫ് ചെയ്ത റാലിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. റോളർസ്കേറ്റിംഗ്, ഫ്ളാഷ് മോബ് തുടങ്ങിയവ റാലിയെ കൂടുതൽ ആകർഷകമാക്കി. മുട്ടം സ്വകാര്യ ബസ് സ്റ്റാന്റിൽ നടന്ന സമാപന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.