കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
1228306
Friday, October 7, 2022 10:44 PM IST
വെള്ളിയാമറ്റം: നിലാവ് വഴിവിളക്ക് പദ്ധതി വെള്ളിയാമറ്റം പഞ്ചായത്തിൽ നടപ്പാക്കാത്തതിൽ പ്രധിഷേധിച്ച് പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ ആലക്കോട് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ സാന്പത്തിക വർഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനായി 17 ലക്ഷം രൂപ കെഎസ്ഇബിയിൽ അടച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതിപ്രകാരം വഴിവിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഷമീന അബ്ദുൾ കരിം, മോഹൻദാസ് പുതുശേരി, ലളിതമ്മ വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.