കട്ടപ്പന-ബംഗളുരു സർവീസ് പുനരാരംഭിക്കണമെന്ന്
1225554
Wednesday, September 28, 2022 10:40 PM IST
കട്ടപ്പന: ഹൈറേഞ്ചില്‍നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബംഗളുരുവിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് -ഐ കട്ടപ്പന മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിനുശേഷം സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് മാത്രം ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ കുട്ടികള്‍ കുമളിയിലും കമ്പത്തും എത്തിയാണ് യാത്ര ചെയ്യുന്നത്.
ട്രെയിന്‍ സൗകര്യം ലഭ്യമല്ലാത്ത മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വളരെയേറെ പ്രയോജനകരമായിരുന്ന കട്ടപ്പന - കുമളി - ബംഗളുരു ബസ് സര്‍വീസ് ആരംഭിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.