മൂലമറ്റം കോളജിൽ ദേശീയ കോണ്‍ഫറൻസ്
1225544
Wednesday, September 28, 2022 10:19 PM IST
മൂലമറ്റം: സെന്റ് ജോസഫ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും ഗ്ലോബൽ എത്തിക്സ് നെറ്റ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ ദേശീയ കോണ്‍ഫറൻസ് നാളെയും മറ്റന്നാളുമായി നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവായ അനഘ ജെ. കോലത്ത് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗവേഷണ വിദ്യാർഥികളും അധ്യാപകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മാനേജർ റവ. ഡോ. തോമസ് ജോർജ് വേങ്ങാലുവക്കൽ, പ്രിൻസിപ്പൽ ഡോ. എം.ജി. സാബുക്കുട്ടി, റവ. ഡോ. ജോസ് നന്തിക്കര, ഇംഗ്ലീഷ് വിഭാഗം മേധാവി റോബി മാത്യു, ഡോ.ഇ.ആർ. അലക്സ് എന്നിവർ നേതൃത്വം നൽകും.