കേരള പബ്ലിക് സർവീസ് കമ്മീഷൻ അഭിമുഖം
1225228
Tuesday, September 27, 2022 10:36 PM IST
കട്ടപ്പന: ഇടുക്കി ജില്ല വിദ്യാഭ്യാസവകുപ്പിൽ ഡ്രോയിംഗ് ടീച്ചർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഒക്ടോബർ 13ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഒാഫീസിൽ അഭിമുഖം നടത്തും.
ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകിയിട്ടുണ്ട്.
മറ്റു വ്യക്തിഗത അറിയിപ്പുകൾ നൽകുന്നതല്ല. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത ഇന്റർവ്യു മെമ്മോ, ബയോഡേറ്റാ, മറ്റ് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇന്റർവ്യു ദിവസം വെരിഫിക്കേഷന് നിശ്ചയിച്ചിരിക്കുന്ന സമയത്ത് എറണാകുളം ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസർ അറിയിച്ചു.