റോബോട്ട് നിർമിച്ച് ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ
1224915
Monday, September 26, 2022 10:28 PM IST
കട്ടപ്പന: ക്രൈസ്റ്റ് കോളജ് ബിസിഎ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നിർമിച്ച ആൻഡ്രോ റോബോയുടെ പ്രദർശനം നടന്നു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ.അനൂപ് തിരുത്തിമറ്റം സിഎംഐ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ നിർമിച്ച റോബോട്ടിന്റെ നിർമാണവും പ്രത്യേകതകളും ചേർത്ത് തയാറാക്കിയ പ്രസന്റേഷന്റെ അകമ്പടിയോടെയാണ് പ്രദർശനം നടത്തിയത്.
കൃത്രിമ ബുദ്ധിയില്ലാതെ സംസാരിക്കുന്ന വേർഷൻ വൺ റോബോട്ടിനെയാണ് ആറു വിദ്യാർഥികളുടെ ശ്രമഫലമായി നിർമിച്ചത്. റോഷൻ സാജൻ, വൈശാഖ് പ്രദീപ്, സൂരജ് കൃഷ്ണൻ, സാൽവിൻ സോർജി, ആരോൺ ജോജി, പ്രണവ് ഉണ്ണികൃഷ്ണൻ എന്നീ വിദ്യാർഥികൾ 12 ദിവസം കൊണ്ടാണ് ആൻഡ്രോ റോണോ പൂർത്തിയാക്കിയത്. വിദ്യാർഥികളെ ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. അലക്സ് ലൂയിസ് സിഎംഐ, കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. അനൂപ് തുരുത്തിമറ്റം സിഎംഐ, വകുപ്പ് മേധാവികൾ എന്നിവർ അനുമോദിച്ചു.