കെഎസ്ആർടിസി ബസിൽനിന്നു വയോധികനെ ചവിട്ടി താഴെയിട്ടതായി പരാതി
1224222
Saturday, September 24, 2022 11:17 PM IST
മൂലമറ്റം: ലോട്ടറി വിൽപ്പനക്കാരനെ കെഎസ്ആർടിസി ബസിൽനിന്ന് കണ്ടക്ടർ ചവിട്ടി താഴെയിട്ടതായി പരാതി. പരിക്കേറ്റ ഇടാട് ഐക്കര തെക്കേൽ രാജപ്പനെ (63) ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂലമറ്റത്ത് എത്തി നാലോടെ എലപ്പാറ വഴി കുമളിക്കു പോകുന്ന ബസിൽ മൂലമറ്റത്തുനിന്ന് ഇടാടിന് പോയ രാജപ്പനെ ഇലപ്പള്ളിക്കു സമീപം കണ്ടക്ടർ ചവിട്ടി താഴെയിട്ടതായാണ് പരാതി.
എന്നാൽ മദ്യലഹരിയിലായിരുന്ന രാജപ്പൻ ബസിൽ ബഹളം ഉണ്ടാക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി യാത്രക്കാരും കണ്ടക്ടറും പറയുന്നു. തുടർന്ന് കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രാജപ്പനെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. മദ്യപിച്ചതായി പരിശോധനയിൽ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.