യൂണിവേഴ്സിറ്റി മാര്‍ച്ച് ഇന്ന്
1577137
Saturday, July 19, 2025 6:52 AM IST
കോട്ടയം: റീ വാല്യുവേഷന് റിസള്‍ട്ടുകള്‍ വൈകുന്നത് പരിഹരിക്കുക, സപ്ലൈമെന്ററി പരീക്ഷകള്‍ സമയബന്ധിതമായി നടത്തുക, എല്ലാ കാമ്പസുകളിലും കോളജ് യൂണിയനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്സി എംജി യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ് അധ്യക്ഷത വഹിക്കും.
സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, ഡോ. ഗ്രേസമ്മ മാത്യു, ജെയ്സണ്‍ ജോസഫ്, ബിനു ചെങ്ങളം, ജോര്‍ജ് ജോസഫ്, അശ്വിന് പടിഞ്ഞാറേക്കര തുടങ്ങിയവര്‍ പ്രസംഗിക്കും.