ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്
1576920
Friday, July 18, 2025 11:34 PM IST
ആനക്കല്ല്: കോൺഗ്രസ് ആനക്കല്ല് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
പെരുവന്താനം: കോൺഗ്രസ് പെരുവന്താനം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഏലപ്പാറ ബ്ലോക്ക് സെക്രട്ടറി ഷിയാസ് മുത്തേടത്ത്, എൻ.എ. വഹാബ്, കെ.ആർ. വിജയൻ, ഒ.എ. ഷെമീർ എന്നിവർ പ്രസംഗിച്ചു.
കൂരാലി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജയിംസ് ചാക്കോ ജീരകത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ഐ. അബ്ദുൾ കരിം, തോമസ് പാലക്കുഴയിൽ, കെ.എം. ചാക്കോ, ഗീതാ രാജു, ജിഷ്ണു പറപ്പള്ളിൽ, ആർ. അഭിജിത്ത്, മനീഷ് കൊച്ചാങ്കൽ, കെ.സി. വിനോദ്, കെ.ജി. കുമാരൻ, ഗോപകുമാർ ഏലപ്പള്ളിൽ, സിജോ ചാമനാട്ട്, മാർട്ടിൻ ജോർജ്, ബിനു തലച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്യാം ബാബു അധ്യക്ഷത വഹിച്ചു.