നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ചുകയറി
1577153
Saturday, July 19, 2025 7:05 AM IST
വൈക്കം:നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ്ന കാർ പോസ്റ്റിലിടിച്ചു നിന്നു. അപകടത്തിൽ കാറിലേക്കിടിച്ചുകയറിയ കാറിന്റെ മുൻഭാഗം പൂർണമായിതകർന്നു. ആർക്കും പരിക്കില്ല.
വൈക്കം പുളിഞ്ചുവടിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന കാറുടമ സമീപത്തെ കടയിൽ പോയിരിക്കുകയായിരുന്നു. വൈക്കത്തുനിന്നു തലയോലപ്പറമ്പ് ഭാഗത്തേക്കു വന്ന കാറാണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്. അപകടത്തി നിടയാക്കിയ കാറിലെ യാത്രികൻ മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നെന്ന് പറയുന്നു.