രാസവളം വിലവര്‍ധന: ധര്‍ണ ഇന്ന്
1577135
Saturday, July 19, 2025 6:52 AM IST
കോട്ടയം: ഉത്പാദന ചെലവിലുണ്ടായിരിക്കുന്ന വര്‍ധനയുടെ ഇടയില്‍ ഇരുട്ടടി പോലെ വന്ന രാസവള വില വര്‍ധന കേന്ദ്ര സർക്കാർ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാമങ്കരി പോസ്റ്റ് ഓഫീസിനു മുമ്പില്‍ ഇന്ന് സംസ്ഥാനതല ധര്‍ണ നടത്താന്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വില കിട്ടാത്തതിന്റെ പേരില്‍ പാഡി ഓഫീസില്‍ സമരം നടത്തിയ കര്‍ഷക നേതാക്കള്‍ക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങൾക്കിടയിൽ ഭിക്ഷയെടുത്തു കേസിനാവശ്യമായ പണം സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫിന്റെ അധ്യക്ഷതയില്‍ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്,
വൈസ് പ്രസിഡന്റുമാരായ ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി. വേലായുധന് നായര്‍, കെ.ബി. മോഹനന്, സന്തോഷ് പറമ്പിശേരി, ഷാജി മുടന്താഞ്ജലി, റോയ് ഊരാംവേലി, വിശ്വനാഥപിള്ള, ബിജി ബാല്‍ കെ. പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.