ജനറല്‍ ആശുപത്രിയില്‍ സൗന്ദര്യവര്‍ധക ചികിത്സയ്ക്കു തുടക്കം
1577136
Saturday, July 19, 2025 6:52 AM IST
കോട്ടയം: ജനറല്‍ ആശുപത്രിയില്‍ സൗന്ദര്യവര്‍ധക ചികിത്സയ്ക്ക് (കോസ്മെറ്റിക് പ്രൊസീജ്യര്‍) തുടക്കം. ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ ഉദ്ഘാടനം ചെയ്തു.
മൈക്രോഡെര്മ അബ്രേഷന്‍, കെമിക്കല്‍ പീല്‍, ലേസര്‍ ട്രീറ്റ്മെന്റ് പിആര്‍പി തുടങ്ങിയ ചികിത്സകള്‍ ഡെര്‍മറ്റോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ബ്രീസ് തോമസ്, ഡോ. ജി. സജനി എന്നിവരുടെ നേതൃത്വത്തില്‍ നടത്തും.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു.