തിരുനക്കര ബസ്സ്റ്റാന്‍ഡ് കോംപ്ലക്സിലെ വ്യാപാരികള്‍ കോടതിയലക്ഷ്യ നടപടിക്ക്
1576859
Friday, July 18, 2025 6:47 AM IST
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്‍ഡ് കോംപ്ലക്സിലെ വ്യാപാരികള്‍ കോടതിയലക്ഷ്യ നടപടിയിലേക്ക്. തിരുനക്കര ബസ്സ്റ്റാന്‍ഡ് കോംപ്ലക്സില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയില്നിന്നുണ്ടായിട്ടും നഗരസഭ മേല്‍നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. വ്യാപാരികളുടെ കേസ് ഇന്നലെ കോടതി വീണ്ടും പരിഗണിച്ചിരുന്നു.
22-10-2022 ല്‍ കൂടിയ കൗണ്‍സിലും 11-03-2025 ല്‍ കൂടിയ കൗണ്‍സിലും വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കോടതി മേല്‍നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്. എന്നാല്‍, കൗണ്‍സിലില്‍ തീരുമാനമുണ്ടാകണമെന്ന സെക്രട്ടറിയുടെ നിലപാടിനെതിരേയാണ് കോടതിയെ സമീപിക്കുന്നത്.
കൗണ്‍സില്‍ തീരുമാനം നടപ്പിലാക്കാനാണ് കോടതി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. സെക്രട്ടറി ആവശ്യപ്പെട്ടപ്രകാരം താത്കാലിക കടമുറികളുടെ പ്ലാനും വ്യാപാരികള്‍ സെക്രട്ടറിക്കു നല്‍കിയിരുന്നു.
വീണ്ടും കൗണ്‍സിലില്‍നിന്ന് അനുമതി വേണമെന്നുപറഞ്ഞു നീട്ടിക്കൊണ്ടു പോകുന്നതിനാലാണ് വ്യാപാരികള്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്.
2022 ഓഗസ്റ്റ് മൂന്നിനാണ് കെട്ടിടത്തിലെ 52 കടകള്‍ ഒഴിപ്പിച്ചത്. സെപ്റ്റംബര്‍ 14ന് കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തു.
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിനുവേണ്ടിയാണ് നഗരസഭ കെട്ടിടം പൊളിച്ചത്. ഒഴിപ്പിച്ച വ്യാപാരികള്‍ക്കു താത്കാലിക സംവിധാനം ഉറപ്പാക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. ഇതോടെയാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.
വ്യാപാരികളെ ഒരു മാസത്തികനം പുനരധിവസിപ്പിക്കണമെന്ന് കഴിഞ്ഞ 17നാണ് കോടതി ഉത്തരവിട്ടത്.