ഫ്യൂച്ചർ ഷൈനിംഗ് സ്റ്റാർസ് ഗ്ലോബൽ പ്രോഗ്രാം സംഘടിപ്പിച്ചു
1576921
Friday, July 18, 2025 11:34 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് എഐസിടിഇ കമ്യൂണിറ്റി എംപവർമെന്റിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ഏകദിന പ്രദർശന പരിപാടി സംഘടിപ്പിച്ചു.
ചെയർമാൻ ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ രാജു, പി.ആർ. രതീഷ്, ഫാ. ജോസഫ് വാഴപ്പനാടി, ജിനു തോമസ്, അഞ്ജലി ആര്. നായര്‍, മിന്നു പ്രമോദ്, എം. മെര്ലിന്, നാന്‍സി ഡിക്രൂസ്, ജെസ്മി ജോര്‍ജ്, മരിയ റോയ് തുടങ്ങിയവർ നേതൃത്വം നൽകി.
സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷൽ ഇന്റലിജന്‍സ്, റോബോട്ടുകൾ, ഫാഷൻ ഡിസൈനിംഗിന്റെ ഭാഗമായി ഫാഷന്‍ റണ്‍വേ, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി മിനി ഫുഡ് ഫെസ്റ്റിവല്‍, സൈക്കോളജി വിഭാഗങ്ങളുടെ പ്രദർശനങ്ങളും ചടങ്ങിൽ നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.