യുവദീപ്തി-എസ്എംവൈഎം മാക്ക് യൂത്ത്മീഡിയ മീറ്റ് നാളെ
1577157
Saturday, July 19, 2025 7:18 AM IST
ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ മീഡിയ വില്ലേജിന്റെ സഹകരണത്തോടെ യുവദീപ്തിയുടെ യൂണിറ്റ്, ഫൊറോനാ, അതിരൂപത മീഡിയ കോ-ഓർഡിനേറ്റര്‍മാര്‍ക്കായി നാളെ കുരിശുംമൂട് മീഡിയ വില്ലേജില്‍ മീഡിയ സെമിനാര്‍ നടത്തും. രാവിലെ 10 മുതല്‍ നാലുവരെയാണ് സെമിനാര്‍.
അതിരൂപത പ്രസിഡന്റ് അരുണ്‍ ടോം തോപ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, ക്രിസ്റ്റി കെ. കുഞ്ഞുമോന്, എലിസബത്ത് വര്‍ഗീസ്, അലക്സ് മഞ്ഞുമ്മേല്‍ എന്നിവര്‍ പ്രസംഗിക്കും. ഫാ. ജോഫി പുതുപ്പറമ്പ്, ഫാ. മാത്യു മുരിയങ്കരി, ഫാ. ജോജി ഇലഞ്ഞിക്കല്‍, വിനു കെ. ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
അതിരൂപതയിലെ 18 ഫൊറോനകളില്നിന്നുമുള്ള മീഡിയ കോഓര്‍ഡിനേറ്റര്‍മാര്‍ സെമിനാറില്‍ പങ്കെടുക്കും.