ഹൈമാസ്റ്റ് വിളക്കുകള്‍ തെളിയുന്നില്ല : റെയില്‍വേ ബൈപാസ്, പെരുന്ന റെഡ്സ്ക്വയര്‍ ജംഗ്ഷനുകളില്‍ രാത്രിയാത്ര ദുരിതം
1577155
Saturday, July 19, 2025 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ ബൈപാസ്, പെരുന്ന റെഡ്സ്ക്വയര്‍ ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ തെളിയുന്നില്ല. വാഹനങ്ങളുടേയും കാല്‍നടക്കാരുടെയും രാത്രികാല സഞ്ചാരം ദുരിതമാകുന്നു.
റെയില്‍വേ ജംഗ്ഷനിലെ ഒരു ഹൈമാസ്റ്റ് വിളക്ക് പ്രകാശിക്കുന്നില്ല. മറ്റൊരെണ്ണത്തിൽ രണ്ടു വിളക്കുകള്‍ മാത്രമാണ് തെളിയുന്നത്. ഏറെ അപകട ഭീഷണി നിലനില്‍ക്കുന്ന ജംഗ്ഷനിലാണ് വെളിച്ചത്തിന്റെ അഭാവം ദുരിതമാകുന്നത്.
എന്‍എച്ച്-183, എസി റോഡുകള്‍ സംഗമിക്കുന്ന പെരുന്ന റെഡ് സ്ക്വയര്‍ ജംഗ്ഷനിലും ദിവസങ്ങളായി ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ല. ഈ രണ്ടു ജംഗ്ഷനുകളിലെയും വിളക്കുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി ട്രാഫിക് പോലീസ് നഗരസഭാധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.