മെഡി. കോളജ് ആശുപത്രിയിൽ അറ്റകുറ്റപ്പണികളാരംഭിച്ചു
1576861
Friday, July 18, 2025 6:47 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീട്ടമ്മ മരിച്ചതോടെ വാർഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനു തുടക്കമായി. കാലപ്പഴക്കത്തെത്തുടർന്ന് വാർഡുകളിലെ വാർക്ക പൊട്ടിപ്പൊളിഞ്ഞു കമ്പി കാണാവുന്നിടത്തെല്ലാം സിമന്റ് തേച്ച് അടയ്ക്കുകയാണ്. ഡയാലിസിസ് മുറിയുടെ സമീപത്താണ് ഇന്നലെ അറ്റകുറ്റപ്പണി നടന്നത്.
അതേസമയം പൊട്ടിത്തകർന്ന ഭാഗത്ത് സിമന്റ് തേച്ച് മിനുക്കിയാൽ പോരാ കെട്ടിടത്തിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.