11 കെവി ലൈനില്‍ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന മരക്കമ്പ് അപകടഭീഷണി ഉയര്‍ത്തുന്നു
1576875
Friday, July 18, 2025 7:00 AM IST
ഞീഴൂര്‍: 11 കെവി ലൈനില്‍ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന മരക്കമ്പ് അപകടഭീഷണി ഉയര്‍ത്തുന്നു. പലതവണ കെഎസ്ഇബിയെ അറിയിച്ചിട്ടും പ്രശ്നപരിഹാരത്തിന് നടപടിയില്ലെന്ന് നാട്ടുകാര്‍. കൂവേലി ജംഗ്ഷനില്‍ ഞീഴൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്‍വശത്താണ് സംഭവം.
12 അടിയിലേറെ ഉയരമുള്ള തേക്കിന്റെ കമ്പാണ് വൈദ്യുതി ലൈനില്‍ തങ്ങിനില്ക്കുന്നത്. താഴോട്ടുള്ള ഭാഗം കൂര്‍ത്ത് നില്‍ക്കുന്നതാണ്. കാറ്റടിച്ചു താഴേക്കു വീഴൂന്ന കമ്പ് ആരുടെയെങ്കിലുംമേല്‍ വീണാല്‍ വലിയ അപകടത്തിന് സാധ്യതയുണ്ട്. വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ കടന്നുപോകുന്നത് ഇതുവഴിയാണെന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.